Wednesday, May 29, 2024
spot_img

എതിരാളികളെ വേരോടെ പിഴുതെറിഞ്ഞ് മുന്നേറുന്നു: നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഇന്ത്യയിൽ പകരക്കാരില്ലെന്ന് സമ്മതിച്ച് ശിവസേന

മുംബൈ : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബിജെപിയെ പുകഴ്ത്തി ശിവസേന മുഖപത്രം സാമ്ന. ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരക്കാരനാകാൻ നിലവിൽ ആരുമില്ലെന്ന് ശിവസേന പറഞ്ഞു.

സേന മുഖപത്രമായ സാമ്‌നയിൽ എഴുതിയ എഡിറ്റോറിയലിൽ സഞ്ജയ് റാവത്ത്, ബിജെപിയുടെ തിരഞ്ഞെടുപ്പ് കുതിപ്പ് എത്രത്തോളമാണെന്നും പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ നേതൃപാടവം പകരം വെക്കാനില്ലാത്തതാണെന്നും, പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് ഇന്ത്യയിൽ ഇന്ന് ബദലില്ലെന്നും ശിവസേന പ്രതികരിച്ചു.

അതേസമയം തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റം ശക്തവും തീവ്രവും ആയിരുന്നുവെന്ന് സാമ്നയിൽ ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിലയിരുത്തി. തെരഞ്ഞെടുപ്പുകളിൽ മോദി- അമിത് ഷാ സഖ്യം നടത്തുന്നത് എതിരാളികളെ വേരോടെ പിഴുതെറിയുന്ന മുന്നേറ്റമാണെന്നും, എതിരാളികളുടെ ആത്മവീര്യം ചോർത്തുന്ന പ്രകടനമാണ് ബിജെപി കാഴ്ചവെക്കുന്നതെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കുന്നു.

മുസ്ലീം വോട്ടുകൾ ഏകീകരിക്കുന്നതിൽ ഉത്തർ പ്രദേശിൽ ഒവൈസി പരാജയപ്പെട്ടുവെന്നും സാമ്നയിൽ സഞ്ജയ് റാവത്ത് വിശദീകരിക്കുന്നു. മാത്രമല്ല ഒവൈസി പിടിച്ച മുസ്ലീം വോട്ടുകൾ കോൺഗ്രസിനെയും സമാജ് വാദി പാർട്ടിയെയും ക്ഷയിപ്പിച്ചു. സമാജ് വാദി പാർട്ടിയെക്കാൾ ഭേദം ബിജെപി ആണെന്ന മായാവതിയുടെ പ്രസ്താവനും പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായെന്നും ശിവസേന വിലയിരുത്തുന്നു.

Related Articles

Latest Articles