ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണ് റദ്ദാക്കിയത്. സര്‍വീസ് ഓപ്പറേഷനിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് റദ്ദാക്കല്‍ എന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഈമാസം 28 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വ്വീസുകള്‍ വിമാനക്കമ്പനി റദ്ദാക്കിയിരുന്നു. തീരുമാനം നിരവധി പ്രവാസികൾ വലയ്ക്കും എന്നുറപ്പാണ്.
റദ്ദാക്കിയ വിമാനസര്‍വീസുകള്‍ ചുവടെ കൊടുക്കുന്നു
ജൂണ്‍ രണ്ട്, നാല്, ആറ് തീയതികളിലെ കോഴിക്കോട്- മസ്‌കറ്റ് വിമാനം
ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ മസ്‌കറ്റ്- കോഴിക്കോട് സര്‍വ്വീസുകള്‍
ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച് ഏഴ് തീയതികളിലെ കണ്ണൂര്‍- മസ്‌കറ്റ്- കണ്ണൂര്‍ സര്‍വ്വീസുകള്‍
ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ തിരുവനന്തപുരം- മസ്‌കറ്റ് സര്‍വ്വീസ്

