Saturday, April 20, 2024
spot_img

ശിവരാത്രി പുണ്യം തേടി ഭക്തർ; ശിവക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ

ത്യാഗത്തിന്റെയും തപസ്സിന്റെയും ഉത്സവമാണ് ശിവരാത്രി. ആയിരം ഏകാദശിക്ക്‌ തുല്യമാണ് അര ശിവരാത്രി വൃതം. ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ഈ ദിവസം, ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസ പ്രകാരം ആരാധിക്കപ്പെടുന്ന ത്രിമൂർത്തികളിൽ പ്രധാനിയാണ് സംഹാരമൂർത്തിയായ ശിവൻ. അതുകൊണ്ടു തന്നെ ശിവരാത്രി വൃതം ഏറ്റവും ശ്രഷ്ഠമാണെന്ന് പറയപ്പെടുന്നു. ഒരു വ്യക്തിക്ക് മാത്രമല്ല അവരുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും മോക്ഷവും കൈവരിക്കാന്‍ ശിവരാത്രി വൃത അനുഷ്ഠാനത്തിലൂടെ സാധിക്കപെടുമെന്നാണ് വിശ്വാസം.

ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ ശ്രീകണ്ടേശ്വരത്തും തൃശൂരിലെ വടക്കുന്നാഥക്ഷേത്രത്തിലും കോട്ടയത്തെ വൈക്കം മഹാദേവക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടും. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ചൊവാഴ്ച പുലർച്ചെ ആറാട്ടോടു കൂടി സമാപിക്കും. ആലുവ മണപ്പുറത്തുള്ള ക്ഷേത്രത്തിൽനിന്ന്‌ അൻപത് മീറ്റർ ചുറ്റളവിൽ വഴിയോര കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു. ആലുവ നഗരസഭയെ യാചക നിരോധന മേഖലയായി ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെയുള്ള ബോട്ടുകൾ ഒരു സി.ഐ.യുടെ നേതൃത്വത്തിൽ പെട്രോളിങ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫീസേഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും.

Related Articles

Latest Articles