ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും, വീടുകളും ഓഫീസുകളും ഒട്ടേറെ വസ്തു വകകളും കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടി. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ജമാ അത്ത് ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമിയുടെ 4,500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം.

ദേശവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ജമ്മു കശ്മീര്‍ ജമ അത്തെ ഇസ്ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. വിഘടനവാദികളുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്നുവെന്നും നിയമം മൂലം അധികാരത്തിലെത്തിയ സര്‍ക്കാരിനെതിരെ പ്രവര്‍ത്തനം നടത്തി ഇസ്ലാമിക രാഷ്ട്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.