ത്യാഗത്തിന്റെയും തപസ്സിന്റെയും ഉത്സവമാണ് ശിവരാത്രി. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി വൃതം. ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ഈ ദിവസം, ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസ പ്രകാരം ആരാധിക്കപ്പെടുന്ന ത്രിമൂർത്തികളിൽ പ്രധാനിയാണ് സംഹാരമൂർത്തിയായ ശിവൻ. അതുകൊണ്ടു തന്നെ ശിവരാത്രി വൃതം ഏറ്റവും ശ്രഷ്ഠമാണെന്ന് പറയപ്പെടുന്നു. ഒരു വ്യക്തിക്ക് മാത്രമല്ല അവരുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും മോക്ഷവും കൈവരിക്കാന്‍ ശിവരാത്രി വൃത അനുഷ്ഠാനത്തിലൂടെ സാധിക്കപെടുമെന്നാണ് വിശ്വാസം.
ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ ശ്രീകണ്ടേശ്വരത്തും തൃശൂരിലെ വടക്കുന്നാഥക്ഷേത്രത്തിലും കോട്ടയത്തെ വൈക്കം മഹാദേവക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടും. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ചൊവാഴ്ച പുലർച്ചെ ആറാട്ടോടു കൂടി സമാപിക്കും. ആലുവ മണപ്പുറത്തുള്ള ക്ഷേത്രത്തിൽനിന്ന് അൻപത് മീറ്റർ ചുറ്റളവിൽ വഴിയോര കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു. ആലുവ നഗരസഭയെ യാചക നിരോധന മേഖലയായി ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെയുള്ള ബോട്ടുകൾ ഒരു സി.ഐ.യുടെ നേതൃത്വത്തിൽ പെട്രോളിങ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫീസേഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…