Sunday, May 19, 2024
spot_img

ഭീകര സംഘടനയായ ഐഎസ് ഭീകരരെ പിടികൂടി ശിവമോഗ പോലീസ്; ഒരാൾക്കായി തിരച്ചിൽ ഊർജ്ജിതം

ബംഗളൂരു: ഭീകര സംഘടനയായ ഐഎസ്‌ഐഎസിന്റെ പ്രവർത്തകർ പോലീസ് പിടിയിൽ. മസ് മുനീർ അഹമ്മദ്, സയ്യിദ് യാസിൻ എന്നിവരെയാണ് കർണാട ശിവമോഗ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളിൽ രണ്ട് പേർ മാത്രമാണ് പിടിയിലായത്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

പ്രതികൾ നിരോധിത ഭീകരവാദ സംഘടനയിൽ അംഗങ്ങളാകുകയും രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുകയും ചെയ്തുവെന്നതാണ് കേസ്. പ്രതികളിൽ നിന്ന് കത്തിയ നിലയിലുള്ള ദേശീയ പതാകയും അന്വേഷണ സംഘം പിടിച്ചെടുത്തു. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഈ മാസം 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

അതേസമയം, ഇന്ത്യയിൽ ഐഎസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടണമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പോലീസിന് നിർദേശം നൽകിയിരുന്നു. ഇന്ത്യയിൽ ഇതുവരെ 30 ഐഎസ് ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ ഐഎസ് പ്രചാരണം നടത്തിയതിനാണ് ഭീകരരെ കസ്റ്റഡിയിലെടുത്തത്.

Related Articles

Latest Articles