Spirituality

ശിവരാത്രിക്ക് ശിവപഞ്ചാക്ഷരി മന്ത്രം ഉരുവിടുന്നത് ഉത്തമം ; അറിയാം സവിശേഷതകളും മാഹാത്മ്യങ്ങളും

മനസിന്റേയും ശരീരത്തിന്റേയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. മനസ് രോഗാതുരമാകുമ്പോള്‍ ശരീരവും ആ വഴിയ്ക്ക് നീങ്ങുന്നു. ശിവരാത്രിയും വ്രതാനുഷ്ഠാനങ്ങളുമെല്ലാം മനസിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ്.വ്രതങ്ങള്‍ക്ക്, ഉപവാസത്തിന് ശരീരത്തിന്റെ വിവിധ രോഗാവസ്ഥകളെ തടുത്തു നിര്‍ത്താന്‍ സാധിയ്ക്കുമന്നത് സയന്‍സ് തന്നെ തെളിയിച്ചിരിയ്ക്കുന്ന കാര്യമാണ്. ശിവരാത്രിയോട് അനുബന്ധിച്ചുള്ള ഭക്ഷണ, പാനാദികളും ഉപവാസവുമെല്ലാം ഈ ഗുണം നല്‍കുന്നു.

ശിവരാത്രിയ്ക്ക് ശിവ പഞ്ചാക്ഷരീ മന്ത്രം ഉരുവിടുന്നത് പ്രധാനമാണ്. ഓം നമ ശിവായ എന്ന ഈ മന്ത്രം വേണ്ട രീതിയില്‍ തുടര്‍ച്ചയായി ജപിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.ഇത് 108 തവണ ഉരുവിടുന്നത് ദേഷ്യം, ഉത്കണ്ഠ, അക്രമ വാസന തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.
ഇവ മനസിന്റെ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തേയും ഹനിയ്ക്കുന്ന ഒന്നാണ്. മനസിന് ശാന്തിയും സമാധാനവും നല്‍കുന്ന, പൊസറ്റീവ് ഊര്‍ജം നിറയ്ക്കുന്ന ഒന്നാണിത്.ഓം എന്ന ഉച്ചാരണം സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയകറ്റാന്‍ ഏറെ നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങളെങ്കില്‍ കണ്ണടച്ച് പിടിച്ച് ഇതുച്ചരിച്ചു നോക്കിയാല്‍ അതിന്റെ ഗുണം അനുഭവിച്ചറിയാം.

സ്‌ട്രെസ് വരുത്തുന്ന രോഗങ്ങള്‍ ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, അമിത വണ്ണം ഇങ്ങനെ പോകുന്നു. ഇതു പോലെ ബ്രെയിന്‍ ആരോഗ്യത്തിന് മികച്ചതാണ് ഓം. ഇത് ഏകാഗ്രത നല്‍കുന്നു.കണ്ണടച്ച് പിടിച്ച് നാം ഈ വാക്ക് ഉച്ചരിയ്ക്കുമ്പോള്‍ ശരീരവും മനസും ഒരു പ്രത്യേക ബിന്ദുവില്‍ അര്‍പ്പിയ്ക്കപ്പെടുന്നു. ഇത് തലച്ചോറിലേയ്ക്കുള്ള രക്ത, ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്തുന്നു.വയറിന്റെ, ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഓം മികച്ച ഒന്നാണ്. ഇത് ശരിയായ രീതിയില്‍ ഉച്ചരിയ്ക്കുമ്പോള്‍ വയറ്റില്‍ വൈബ്രേഷന്‍ അഥവാ പ്രകമ്പനമുണ്ടാകുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാകുന്നു.

ഓം ഉച്ചരിയ്ക്കുന്ന സമയത്ത് നാം ഉള്ളിലേയ്ക്കു തന്നെ കേന്ദ്രീകരിയ്ക്കപ്പെടുകയാണ്. ഇതുവഴി പുറം ലോകവുമായി ബന്ധം നഷ്ടപ്പെടുന്നു. ഇതു വഴി ശ്വസനവും ഹൃദയമിടിപ്പും എല്ലാം തന്നെ ക്രമീകരിയ്ക്കപ്പെടുന്നു.കൃത്യമായ രീതിയില്‍ ഉച്ചരിച്ചാലേ ഗുണം ലഭിയ്ക്കുവെന്നും പറയാം. ഓം ഒരു വാക്കായി നാം പറയുന്നുവെങ്കില്‍ ഇത് മൂന്ന് അക്ഷരങ്ങള്‍ ചേര്‍ന്നതാണ്. മലയാളിത്തില്‍ പറഞ്ഞാല്‍ അഓഎം, ഇംഗ്ലീഷില്‍ ഇതെഴുതിയാല്‍ എയുഎം (AUM). എ അതായത് ആദ്യ വാക്ക് വര്‍ത്തമാനാവസ്ഥയെ സൂചിപ്പിയ്ക്കുന്നു. രണ്ടാമത്തേത് യു, ഇത് സ്വപ്‌നാവസ്ഥയെയും എം ദീര്‍ഘനിദ്രയേയും സൂചിപ്പിയ്ക്കുന്നു. ഈ മൂന്നും ചേരുന്നതാണ് ഓം എന്ന ഉച്ചാരണം.

B4 Admin

Recent Posts

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

2 hours ago

രക്ഷപ്പെടാന്‍ ശ്രമിക്കവേ ശുചിമുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. സ്ത്രീ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി ഉപദ്രവിച്ചു. കളമശ്ശേരി സ്പായില്‍ യുവതി നേരിട്ടത് അതിക്രൂരപീഡനമെന്ന് ഭര്‍ത്താവ്

കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…

4 hours ago

ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…

5 hours ago

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…

5 hours ago

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

18 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

18 hours ago