Health

ശരീരം ആരോഗ്യപൂർണ്ണമാക്കണോ ? വിറ്റമിന്‍ എ കൃത്യമായാല്‍ ഈ ഗുണങ്ങള്‍ ലഭിക്കും, അറിയേണ്ടതെല്ലാം

നമ്മളുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ധാരാളം വിറ്റമിന്‍സും മിനറല്‍സും ആവശ്യമാണ് എന്ന് നമുക്ക് അറിയാം. നമ്മളുടെ കണ്ണിന്റെ ആരോഗ്യം മുതല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വരെ വിറ്റമിന്‍ എ ആവശ്യമാണ്. വിറ്റമിന്‍ എ എന്നത് ഫാറ്റ് സോല്യുബള്‍ വിറ്റമിന്‍ ആണ്. അഥായത് നമ്മളുടെ ശരീരത്തിലെ കൊഴുപ്പില്‍ ലയിക്കുന്ന ഒരു വിറ്റമിന്‍ ആണ് വിറ്റമിന്‍ എ. നമ്മള്‍ കഴിക്കുന്ന ആഹാരത്തിലെല്ലാം ഈ വിറ്റമിന്‍ എയുടെ സാന്നിധ്യം കാണാന്‍ സാധിക്കും.
നമ്മളുടെ കണ്ണിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യുല്‍പാദന ക്ഷണ, വളര്‍ച്ച എന്നിവയുടേയുമെല്ലാം ഒരു അടിസ്ഥാന ഘടകം തന്നെയാണ് വിറ്റമിന്‍ എ.

ഇവ കൂടാതെ, ഹൃദയം, ശ്വാസകോശം, അവയവങ്ങള്‍ ന്നെിവയുടെ പ്രവര്‍ത്തനത്തിനും ആരോഗ്യത്തിനും ഈ വിറ്റമിന്‍ അനിവാര്യമാണ്. അതുപോലെ നല്ല നിറമുള്ള പഴം പച്ചക്കറികള്‍ കഴിക്കുന്നതിലൂടെയും നമ്മളുടെ ശരീരത്തിലേയ്ക്ക് ഈ വിറ്റമിന്‍ എ എത്താറുണ്ട്.പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, കോഴി, താറാവ്, അട് എന്നിവയുടെ കരള്‍ കഴിച്ചാല്‍, അതുപോലെ മീന്‍ എന്നിവയിലെല്ലാം തന്നെ വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. അതുപോലെ, നല്ല ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിറ്റമിന്‍ എ ശരീരത്തില്‍ എത്തിക്കുന്നതിന് സഹായിക്കുന്നുണ്ട്.നമ്മള്‍ വിറ്റമിന്‍ എ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. 2018-ല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് ശരിവെക്കുന്നുമുണ്ട്.

ഇത് ശ്വേതരക്താണുക്കളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കും.കണ്ണിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. നല്ല കാഴ്ച ശക്തി ഉണ്ടാകണമെങ്കില്‍ വിറ്റമിന്‍ എ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കേണ്ടതും അനിവാര്യമാണ്. കുറഞ്ഞ പ്രകാശത്തില്‍ പോലും നമുക്ക് കാഴ്ച ഉണ്ടാകുന്നതിന് വിറ്റമിന്‍ എ സഹായിക്കുന്നുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു.കൂടാതെ, നമ്മള്‍ വിറ്റമിന്‍ എ സപ്ലിമെന്റ്‌സ് എടുക്കുന്നതും അല്ലെങ്കില്‍ ഇത് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും കണ്ണിന്റെ കാഴ്ച ശക്തി നിലനിര്‍ത്തുന്നതിനോടൊപ്പം പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന കാഴ്ച കുറവ് ഇല്ലാതാക്കനും ഇത് സഹായിക്കുന്നുണ്ട്.

2011-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, വിറ്റമിന്‍ എ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, ശരീരത്തില്‍ കൃത്യമായി വിറ്റമിന്‍ എ-യുടെ സാന്നിധ്യം ഉള്ളതും പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട് എന്ന് പറയുന്നു. പ്രത്യേകിച്ച് പുരുഷന്മാരുടെ പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഇത് വളരെ ഉപകാരപ്രദമാണ്.വിറ്റമിന്‍ എ ശരീരത്തില്‍ റെറ്റിനോയ്ക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് സ്ത്രീ- പുരുഷ പ്രത്യുല്‍പാദന ശേഷിയെ ത്വരിതപ്പെടുത്തുന്നതാണ്.നമ്മളുടെ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും അതിന്റേതായ, കൃത്യമായ പ്രവര്‍ത്തനം ഉണ്ട്. ഇത്തരത്തില്‍ കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വേര്‍തിരിക്കാന്‍ സഹായിക്കുന്നത് ഈ വിറ്റമിന്‍ എ ആണ്.
അതുപോലെ, കോശങ്ങളുടെ വളര്‍ച്ചയ്ക്കും പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതിനും അവയെ വേര്‍തിരിക്കുന്നതിനും വിറ്റമിന്‍ എ കൂടിയേ തീരൂ. ഇതിനായി നിങ്ങള്‍ക്ക് വിറ്റമിന്‍ എ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്.

B4 Admin

Recent Posts

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

12 minutes ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം: 40ലേറെ നഗരങ്ങളിൽ പ്രതിഷേധം

ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…

40 minutes ago

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

12 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

14 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

14 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

14 hours ago