Tuesday, May 21, 2024
spot_img

കോവിഡ് വാക്‌സിനെതിരായ തെറ്റിദ്ധാരണ പരത്തല്‍ : രാഹുല്‍ഗാന്ധിക്കെതിരെ ശിവരാജ്‌സിംഗ് ചൗഹാന്‍

ഭോപ്പാല്‍ : കോവിഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ്ചൗഹാന്‍.
രാഹുല്‍ കോവിഡുമായി ബന്ധപ്പെട്ട് നുണകളും തെറ്റിദ്ധാരണകളും പരത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തി ജനങ്ങളുടെ ജീവന്‍ അപകടപ്പെടുത്താനാണ്
രാഹുല്‍ഗാന്ധിയുടെ ശ്രമമമെന്ന് ശിവരാജ്‌സിഗ് ചൗഹാന്‍ കുറ്റപ്പെടുത്തി.

കോവിഡ് വാക്‌സിന്‍ സംബന്ധിച്ച മധ്യപ്രദേശിലെ രണ്ട് ഗ്രാമീണരുടെ സംശയങ്ങള്‍ക്ക്
പ്രധാനമന്ത്രി മന്‍ കീബാത്തിലൂടെ കൃത്യമായ മറുപടിയും നല്‍കിയിരുന്നു. എന്നിട്ടും രാഹുല്‍ഗാന്ധി ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് അവസാനിപ്പിക്കണമെന്ന്
ശിവരാജ്‌സിംഗ്ചൗഹാന്‍ പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles