ലഖ്നൗ: ദില്ലിയില്‍ അറസ്റ്റിലായ മതപരിവര്‍ത്തന സംഘത്തില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആയിരക്കണക്കിന് കുട്ടികളെയാണ് ഇവർ മതംമാറ്റിയത്. തുടർന്ന് ഇവരെ മനുഷ്യ ബോംബുകളാക്കാനാണ് തങ്ങൾ ലക്ഷ്യമിട്ടിരുന്നുവെന്നും പിടിയിലായവര്‍ വ്യക്തമാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേനയോടാണ് ഇവരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത കുട്ടികളെയാണ് പ്രധാനമായും ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. ഇവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെയാണ് കെണിയില്‍പ്പെടുത്തിയിരുന്നതെന്ന് അറസ്റ്റിലായ മുഫ്തി ഖ്വാസി ജഹാംഗീര്‍ അലം ഖാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവര്‍ വെളിപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇവരില്‍ ഉമര്‍ ഗൗതം മാത്രം 1000ത്തിലധികം കുട്ടികളെയാണ് ഇസ്ലാമിലേക്ക് മതം മാറ്റിയത് എന്നാണ് വ്യക്തമാകുന്നത്.
“ഇസ്ലാമിക് ദവ സെന്റര്‍” എന്ന സംഘടനയുടെ മറവിലാണ് മതപരിവര്‍ത്തന സംഘം പ്രവര്‍ത്തിച്ചിരുന്നത്. പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍സര്‍വ്വീസ് ഇന്റലിജന്‍സിന്റെ ഫണ്ട് ഉപയോഗിച്ചാണ് സംഘടന പ്രവര്‍ത്തിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാവപ്പെട്ട കുടുബങ്ങളിലെ ആളുകള്‍, തൊഴിലില്ലാത്ത യുവാക്കള്‍, അംഗ പരിമിതരായിട്ടുള്ള കുട്ടികള്‍, സ്ത്രീകള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് മതപരിവര്‍ത്തന സംഘം പ്രവര്‍ത്തിച്ചിരുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

