Saturday, May 4, 2024
spot_img

ജലനിരപ്പില്‍ നേരിയ ആശ്വാസം; ഷോളയാര്‍ ഡാം അടച്ചു; ചിമ്മിനി ഡാമില്‍ റെഡ് അലേർട്ട് പിന്‍വലിച്ചു

തൃശൂര്‍: ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം അടച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഷോളയാർ ഡാമിന്‍റെ സ്പിൽവേ ഗേറ്റ് അടച്ചത്.

സംസ്ഥാനത്തെ കനത്ത മഴയുടെ സാഹചര്യത്തില്‍ റെഡ് അലര്‍ട്ടായിരുന്ന ഈ പ്രദേശത്തിലെ അധിക ജലം പുറത്തുവിടാന്‍ ഒരടിയോളമാണ് ഡാമിന്റെ ഷട്ടറുകള്‍ തിങ്കളാഴ്ച ഉച്ചയോടെ തുറന്നത്.

എന്നാല്‍,ചൊവ്വാഴ്ച ഷട്ടര്‍ അരയടി താഴ്ത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് പൂര്‍ണ്ണമായും ഡാം അടച്ചത്.

അപ്പര്‍ ഷോളയാറില്‍നിന്നും ജലം ഇവിടേക്ക് എത്തുന്നില്ലാത്തതിനാല്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഡാം വീണ്ടും തുറന്നേക്കും.

രണ്ട് വര്‍ഷത്തിന്ന് ശേഷമാണ് ഇത്തവണ ഷോളയാര്‍ തുറന്നത്.

അതേസമയം ചിമ്മിനി ഡാമില്‍ റെഡ് അലേർട്ട് പിന്‍വലിച്ചു. ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പ്രകാരം അനുവദനീയമായ നിലയിലെത്തിയതോടെയാണ് റെഡ് അലേർട്ട് പിന്‍വലിച്ചത്. 75.76 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചിമ്മിനി ഡാമില്‍ ഓറഞ്ച് അലേർട്ട് നിലനില്‍ക്കുന്നുണ്ട്.

Related Articles

Latest Articles