Saturday, April 27, 2024
spot_img

പാകിസ്ഥാനിലെ തന്ത്ര പ്രധാനമായ ഗ്വാദർ തുറമുഖ അതോറിറ്റി സമുച്ചയത്തിൽ വെടിവയ്പ്പും ഉഗ്രസ്ഫോടനവും ! ബലൂചിസ്ഥാൻ വിഘടനവാദിഗ്രൂപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു

പാകിസ്ഥാൻ്റെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന് നേരെ അജ്ഞാതരായ തോക്ക്ധാരികളുടെ ആക്രമണം. ബലൂചിസ്ഥാൻ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ 7 തീവ്രവാദികൾ കൊല്ലപ്പെട്ടു.

വിഘടനവാദം ഏറെ ശക്തമായ ബലൂചിസ്ഥാനിൽ ധാതു സമ്പത്ത് മുന്നിൽക്കണ്ട് ചൈന വലിയ നിക്ഷേപം നടത്തിയിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പരുക്കൻ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ സമുച്ചയത്തിലാണ് തീവ്രവാദികൾ ഇരച്ചുകയറിയതെന്ന് സർക്കാർ കമ്മീഷണർ സയീദ് അഹമ്മദ് ഉംറാനി അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ആക്രമണകാരികൾ നിരവധി സ്ഫോടനങ്ങൾ നടത്തിയതായും നിറയൊഴിച്ചതായും ഉംറാനി പറഞ്ഞു. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ബലൂചിസ്ഥാനിലെ വിഘടനവാദ ഗ്രൂപ്പുകളിൽ ഏറ്റവും പ്രമുഖരായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഒരു പ്രസ്താവനയിൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു,

Related Articles

Latest Articles