Thursday, January 8, 2026

അമേരിക്കയിൽ വെടിവെപ്പ്; കുട്ടികൾക്കുൾപ്പെടെ വെടിയേറ്റു, ആക്രമണം സ്‌കൂളുകൾ തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിനിടെ

ഒഹിയോ: അമേരിക്കയിലെ ഒഹിയോയിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഓഹിയോയിൽ സ്‌കൂളുകൾ തമ്മിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം രാത്രി 9.32ഓടെയായിരുന്നു ആക്രമണം.

വിറ്റ്‌മെർ ഹൈസ്‌കൂളിന്റെ മെമോറിയൽ സ്‌റ്റേഡിയത്തിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സെൻട്രൽ കാത്തലിക്ക് ഹൈസ്‌കൂളും വിറ്റ്‌മെർ ഹൈസ്‌കൂളുമാണ് മത്സരിച്ചത്. എന്നാൽ മത്സരം പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് വെടിവെപ്പുണ്ടാകുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് അക്രമിയെ കണ്ടവർ പോലീസുമായി ബന്ധപ്പെടണമെന്നും വിശദാംശങ്ങൾ പങ്കുവെക്കണമെന്നും ഒഹിയോ പോലീസ് അഭ്യർത്ഥിച്ചു.

Related Articles

Latest Articles