കോഴിക്കോട്: വാറ്റ് നികുതിയുടെ പേരില്‍ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധ സമരം നടത്തും.സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കളക്ടറേറ്റുകള്‍ക്കു മുന്നിലും ധര്‍ണ നടത്തും. കടയടപ്പ് സമരം കൊണ്ടു ഫലമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദീന് അറിയിച്ചു.
രാവിലെ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപരിപാടികള്‍ തുടങ്ങുമെന്നു സംസ്ഥാന സെക്രട്ടറി കെ സേതുമാധവന് പറഞ്ഞു. 2011 മുതല്‍ 16 വരെയുള്ള കാലയളവിലെ വാറ്റിന്റെ പേരിലുള്ള തുക അടയ്ക്കാന്‍ വ്യാപാരികള്‍ക്കു നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. പലതവണ സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങള്‍ പറയുന്നു .

