Tuesday, December 30, 2025

ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട്;ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ച് അപകടം

ആലപ്പുഴ:ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ച് അപകടം. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലിനാണ് തീപിടിച്ചത്.

രാത്രി 11.30 ന് കട അടച്ചു ജീവനക്കാർ പോയ ശേഷമാണ് തീപിടിത്തമുണ്ടായത്. ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട് ആയി തീ പിടിച്ചതാണെന്നാണ് സംശയം. അഗ്നിശമന സേനയെത്തി തീയണച്ചതിനാൽ മറ്റ് കടകളിലേക്ക് തീപടർന്നില്ല.

Related Articles

Latest Articles