Monday, May 20, 2024
spot_img

ഒരു മണിക്കൂർ 31 മിനിട്ട് ; ഇത്തവണ ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗവുമായി നിർമ്മല സീതാരാമൻ

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2019 നു ശേഷമുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ്. ഒരു മണിക്കൂർ 31 മിനിട്ടായിരുന്നു ധനമന്ത്രിയുടെ ഇത്തവണത്തെ പ്രസംഗത്തിന്റെ ദൈർഘ്യം. കഴിഞ്ഞ വര്ഷം ഒരു മണിക്കൂർ 48 മിനിട്ടായിരുന്നു ദൈർഘ്യം. 2020 ൽ രണ്ട് മണിക്കൂർ 40 മിനിട്ടായിരുന്നു പ്രസംഗ ദൈർഘ്യം. ഇത് ബജറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും നീളം കൂടിയ പ്രസംഗമായിരുന്നു. അടുത്ത 25 വർഷത്തേക്കുള്ള അടിസ്ഥാന വികസനത്തിന് അടിത്തറപാകുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു.

അഞ്ചു സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് വരുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ ഒന്നും തന്നെയില്ലാത്ത ഒരു മാതൃകാ ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

Related Articles

Latest Articles