Thursday, October 8, 2026

വീ​ട്ടു​കാ​ര​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ കുത്തിപരിക്കേൽപ്പിച്ചു; അയല്‍വാസികള്‍ അറസ്റ്റില്‍

തൃ​​ശൂ​ര്‍: വീ​ട്ടി​​​ലെ​ത്തി വീ​ട്ടു​കാ​ര​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌​ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. വ​ടൂ​ക്ക​ര അ​യ്യ​പ്പ​ന്‍​കാ​വി​ല്‍ ഊ​രാ​ളി വി​ള​യി​ല്‍ മു​ത്തു​കു​മാ​റി​നെ ആ​ക്ര​മി​ച്ച അ​യ​ല്‍​വാ​സി​ക​ളാ​യ കു​ള​ങ്ങാ​ട്ട് ലി​ജേ​ഷ് എ​ന്ന അ​പ്പു, കു​രു​ക്ക​ശ്ശേ​രി അ​ഭി​രാ​ജ് എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.​

ക​ഴി​ഞ്ഞ 29ന് ​രാ​ത്രി 10.30ഓ​ടെ അ​ഭി​രാ​ജ് മു​ത്തു​കു​മാ​റി​ന്റെ വീ​ട്ടി​ലെ​ത്തി ക​റി ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ട​യി​ലാ​ണ് ലി​ഗേ​ഷ്, വീ​ട്ടി​ല്‍​നി​ന്ന്​ ക​ത്തി എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് മു​ത്തു​കു​മാ​റി​നെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫ് ചെയ്ത ലി​ഗേ​ഷി​ന്റെ സ്കൂ​ട്ട​റി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ പി​റ്റേ​ന്ന് രാ​വി​ലെ​ത്ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നെ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ജി. ദി​ലീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍, ഓ​പ​റേ​ഷ​ന്‍ കാ​വ​ല്‍ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ്, ന​വീ​ന്‍, നെ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​തീ​ഷ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related Articles

Latest Articles