Sunday, September 27, 2026

ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബിജെപിയിൽ; ബീഹാർ നിയമസഭാ തിരഞ്ഞടുപ്പിൽ സ്ഥാനാർഥിയായേക്കും

ഡൽഹി: പ്രശസ്ത ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബിജെപിയിൽ ചേർന്നു. മുൻ കേന്ദ്ര മന്ത്രി ദിഗ്വിജയ് സിംഗിന്റെ മകളാണ് ശ്രേയസി. ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ സാന്നിദ്ധ്യത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു ശ്രേയസിയുടെ ബിജെപി പ്രവേശം. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ ശ്രേയസി സിംഗ് 2018 കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനായി സ്വർണ്ണ മെഡൽ നേടിയിരുന്നു. ബിഹാറിലെ ജമുയി സ്വദേശിനിയായ ശ്രേയസിയുടെ ആദ്യ രാഷ്ട്രീയ പ്രവേശനമാണ് ഇത്.

ശ്രേയസിയുടെ അമ്മ പുതുൽ കുമാരി ബാങ്കയിൽ നിന്നുമുള്ള എം പിയായിരുന്നു. പിതാവ് ദിഗ്വിജയ് സിംഗ് 1998ലെ വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു. വാണിജ്യ വ്യവസായ വകുപ്പ്, റെയിൽവേ, വിദേശകാര്യം എന്നി മന്ത്രലയങ്ങളിൽ സഹമന്ത്രിയായിരുന്നു അദ്ദേഹം. നാഷണൽ റൈഫിൾ അസോസിയേഷൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles