Monday, May 20, 2024
spot_img

മത്സര പരീക്ഷകളിലെ ഹിജാബ് നിരോധനം പിൻവലിക്കാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ, നിരോധനം മാറ്റിയാൽ പ്രതിഷേധിക്കുമെന്ന് ഹിന്ദു സംഘടനകൾ

ബംഗലൂരു- കർണ്ണാടകയിൽ മത്സര പരീക്ഷകളിൽ ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുങ്ങുന്നു. ഇത് സമ്പന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. കർണാടകയിൽ മത്സര പരീക്ഷകളിൽ തല മറയ്ക്കുന്ന എല്ലാത്തരം വസ്ത്രങ്ങൾക്കും ബി.ജെ.പിയുടെ ബസവരാജ ബോമ്മ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോ​ഗിച്ച് പരീക്ഷയിൽ വിദ്യാർത്ഥിനികൾ കോപ്പിയടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഹിജാബ് അടക്കമുള്ള ശിരോവസ്ത്രങ്ങൾക്ക് ബി.ജെ.പി സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

തലയോ വായയോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ ധരിച്ച് പരീക്ഷാ ഹാളിൽ കയറാൻ അനുവദിക്കില്ലെന്ന് കർണ്ണാടക എക്സാമിനേഷൻ അതോറിട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ശീരോവസ്ത്ര നിരധനം മാറ്റാനുള്ള ഉത്തരവ് ഇറങ്ങിയാൽ പ്രതിഷേധിക്കുമെന്ന് ഹിന്ദു അനുകൂല സംഘടനകൾ മുന്നറിയിപ്പ് നൽകി.സഭയിൽ ബില്ല് അവതരിപ്പിച്ചുവേണം ഇത് പാസാക്കാൻ.

2022 ജനുവരിയിൽ ഉഡുപ്പി വിമൻസ് പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ മുസ്ലിം സ്‌കൂൾ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുത്തതിനെ തുടർന്നാണ് സംഭവം വിവാദമായത്.
സംസ്ഥാനത്ത് ഹിജാബ് നിരോധനം എടുത്തുകളയുമെന്നത് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

Related Articles

Latest Articles