Sunday, May 19, 2024
spot_img

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണം; അവകാശവാദവുമായി മകന്‍ യതീന്ദ്ര സിദ്ധരാമയ്യ

ബംഗളൂരു: ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി മകന്‍ യതീന്ദ്ര സിദ്ധരാമയ്യ.കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും കര്‍ണാടകയുടെ താത്പര്യത്തിന് പിതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നും മകന്‍ പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ലീഡ നിലയില്‍ കേവലഭൂരിപക്ഷം കടന്നു. കോണ്‍ഗ്രസ് 119 സ്ഥലത്ത് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 80 ഇടത്ത് ലീഡ് ചെയ്യുന്നു. ജെഡിഎസ് 22 ഇടത്തും ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ അഞ്ച് മേഖലകളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.

വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും മുന്നിലാണ്. ചിത്താപ്പുരിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയും മുന്നിലാണ്.224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.

Related Articles

Latest Articles