Tuesday, January 13, 2026

സിദ്ദു മൂസെവാലയുടെ കൊലപാതകം; ആസൂത്രണം ചെയ്തത് തീഹാർ ജയിലിൽ നിന്ന്, കൊലനടപ്പിലാക്കിയ പ്രധാന പ്രതി പിടിയില്‍, അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ്

ദില്ലി: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ നിർണ്ണായക അറസ്റ്റ്. മൂസെവാലയ്ക്ക് നേരെ വെടിവെച്ച സംഘത്തിലെ പ്രധാനിയായ സന്തോഷ് ജാദവ് പൂനെയിൽ അറസ്റ്റിലായി. കേസിൽ അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ് ആണിത്.

മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്. തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് മൂസെവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ദില്ലി പോലീസ് പറയുന്നത്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പോലീസും ദില്ലി പോലീസും ചേർന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മൂസെവാലയുടെ കൊലപാതക കേസിൽ പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനം ലഭിച്ചിരുന്നു. കൂടാതെ കേസിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. മൂസെവാലയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

Related Articles

Latest Articles