Sunday, May 19, 2024
spot_img

നാളെ മോഹിനീ ഏകാദശി ; വ്രതമനുഷ്ഠിക്കുന്നതും ഭഗവാനെ ഭജിക്കുന്നതും ശ്രേയസ്കരം!

 

വൈശാഖ മാസത്തിലെ വെളുത്ത പക്ഷ ഏകാദശി ആണ് നാളെ. വൈശാഖമാസം ഭഗവാൻ മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട മാസമാണ് എന്നാണ് സങ്കൽപം. ആ വൈശാഖ മാസത്തിലെ ഏകാദശി ദിവസം ഭഗവാന് കൂടുതൽ പ്രിയപ്പെട്ടതാകുന്നു.

മാത്രമല്ല വൈശാഖ മാസത്തിലെ വെളുത്ത പക്ഷ ഏകാദശി ‘മോഹിനീ ഏകാദശി’ എന്നറിയപ്പെടുന്നു. മഹാവിഷ്ണു മോഹിനീരൂപമെടുത്തത് ഈ ദിവസമാണെന്നാണു വിശ്വാസം.

അതേസമയം ഇത്തവണത്ത മോഹിനീ ഏകാദശി വ്യാഴാഴ്ചയാണ് വരുന്നത് എന്നതിനാൽ അതിന്റെ പ്രാധാന്യം പിന്നെയും കൂടുന്നു.

അതുകൊണ്ടുതന്നെ ഈ ഏകാദശി ദിവസം വ്രതമനുഷ്ഠിക്കുന്നതും ഭഗവാനെ ഭജിക്കുന്നതും കൂടുതൽ ശ്രേയസ്കരമാണെന്നു വ്യക്തം.

Related Articles

Latest Articles