Sunday, November 22, 2026

ഭഗവാന്റെ അനുഗ്രഹത്തിന് വൈശാഖ മാസം; ദിവസവും വിഷ്ണു സഹസ്രനാമം, നാരായണീയം പാരായണം ചെയ്യുന്നത് ഏറ്റവും ശ്രേയസ്കരം

 

ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമാണ്‌ വൈശാഖം എന്നാണ് സങ്കൽപം. ഇക്കൊല്ലത്തെ ചാന്ദ്രപക്ഷ വൈശാഖമാസം ആരംഭിച്ചത് 2022 മേയ് 1 ഞായറാഴ്ചയായിരുന്നു. മേയ് 1 മുതൽ 30 വരെയാണ് ഇക്കൊല്ലത്തെ വൈശാഖ മാസാചരണം. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസം.

നിങ്ങൾ ഈ മാസം മഹാവിഷ്ണുവിനെയും ശ്രീകൃഷ്ണഭഗവാനെയും ഭജിച്ചാൽ ഐശ്വര്യവും സൗഭാഗ്യവും സമൃദ്ധിയുമെല്ലാം ഉണ്ടാകും എന്നു പുരാണങ്ങളിൽ പറയുന്നു. മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമായതിനാൽ വൈശാഖ മാസത്തെ മാധവമാസം എന്നും പറയുന്നു. വൈശാഖമാസത്തിൽ ദിവസവും വിഷ്ണു സഹസ്രനാമം, നാരായണീയം തുടങ്ങിയവ പാരായണം ചെയ്യുന്നത് ഏറ്റവും ശ്രേയസ്കരമാണെന്നാണു വിശ്വാസം.

Related Articles

Latest Articles