Monday, May 20, 2024
spot_img

സരസ്വതീ മന്ത്രത്താൽ സരസ്വതീദേവിയുടെ പിറന്നാൾ മുഖരിതമാക്കാം; ‘വസന്തപഞ്ചമി’ ഇങ്ങനെ ആചരിച്ചാൽ സർവൈശ്വര്യവും ദുരിത നിവാരണവും !

വിജ്ഞാനത്തിന്റെയും അറിവിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതീദേവിയുടെ പിറന്നാളാണ് വസന്ത പഞ്ചമി.

പുതിയ സംരംഭങ്ങൾക്കും ബിസിനസിനും വിദ്യാരംഭത്തിനും ഉത്തമമായ ദിവസം. ഈ വരുന്ന ഫെബ്രുവരി 5ന് രാവിലെ 3മുക്കാൽ മണി മുതൽ ആറാം തീയതി രാവിലെ 3 മുക്കാൽ വരെ പഞ്ചമിയാണ്.

ജനുവരി അവസാനമാണ്‌ ഋതു മാറുന്നത്. ശിശിര ആരംഭത്തിലെ ശുക്ലപക്ഷ പഞ്ചമിയാണ്‌ വസന്തപഞ്ചമി അഥവാ വാസന്ത പഞ്ചമി. എന്നാൽ സാധാരണ ഫെബ്രുവരി ആദ്യ പകുതിയിലാണിത് വരിക. മാർച്ച്‌ അവസാനം വസന്ത ഋതു തുടങ്ങും.

നമ്മുടെ കുടുംബത്തിൽ സർവൈശ്വര്യം വരുന്നതിനും ദുരിത നിവാരണത്തിനുമായി വസന്ത പഞ്ചമി വ്രതവും പൂജയും അനുഷ്ടിക്കുന്നു. ഈ ദിവസം സരസ്വതീദേവി ക്ഷേത്ര ദർശനം നടത്തുക. സരസ്വതീ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിടണം. പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജിക്കുന്നതും നല്ലതാണ്.

കൂടാതെ വിദ്യാർത്ഥികൾ ഈ ദിവസം ക്ഷേത്രദർശനം നടത്തുന്നത് അറിവ് നേടാനും പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും നല്ലതാണ്.

അതേസമയം വസന്ത പഞ്ചമിയിൽ സരസ്വതീദേവി ഭക്തരെ ബുദ്ധിയും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

വടക്കെ ഇന്ത്യയിലാണ് കൂടുതൽ ആഘോഷിക്കുന്നത്. ദേവിയെ വെളളവസ്ത്രം ചാർത്തി മഞ്ഞ പൂക്കൾ കൊണ്ട് പൂജിക്കുകയും ലഡു തുടങ്ങിയ മധുര പലഹാരങ്ങൾ നേദിക്കുകയും ചെയ്യും.

മലയാളികൾ ഏറെ ആരാധിക്കുന്ന സരസ്വതീക്ഷേത്രങ്ങൾ കൊല്ലൂർ മൂകാംബിക, കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക, പറവൂർ മൂകാംബിക, നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രം, പനച്ചിക്കാട് സരസ്വതീ ക്ഷേത്രം, വർക്കല ശിവഗിരി ശാരദ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, കുമാരനല്ലൂർ ക്ഷേത്രം, വൈക്കം സരസ്വതീ ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം ക്ഷേത്രം, കോട്ടയത്തെ കല്ലറ ശാരദ ക്ഷേത്രം, കന്യാകുമാരിയിലെ തേവർ കാട്ട് സരസ്വതീ ക്ഷേത്രം എന്നിവയാണ്. ചോറ്റാനിക്കരയിലും കുമാരനല്ലൂരും സരസ്വതീ സാന്നിധ്യമാണ് ഉള്ളത്.

(കടപ്പാട്)

Related Articles

Latest Articles