Saturday, May 18, 2024
spot_img

‘ഇന്ത്യൻ സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല’; ശൈത്യകാല ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടന-സമാപനച്ചടങ്ങുകൾ ഇന്ത്യ ബഹിഷ്കരിക്കും

ബീജിംഗ്: ചൈനക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ പട്ടാളക്കാരോട് ഏറ്റുമുട്ടിയ ചൈനീസ് സൈനിക ഉദ്യോഗസ്ഥനെ ഒളിമ്പിക്സ് ദീപശിഖയുടെ വാഹകരിൽ ഒരാളാക്കിയതിൽ പ്രതിഷേധിച്ച് ശൈത്യകാല ഒളിംപിക്‌സിന്റെ ഉദ്‌ഘാടന-സമാപനച്ചടങ്ങുകൾ ഇന്ത്യ ബഹിഷ്കരിക്കും.

ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെയാണ് ദീപശിഖാവാഹകനായി നിശ്ചയിച്ചത്. ഇതിനെത്തുടർന്നാണ് ഇന്ത്യ പ്രധിഷേധമുയർത്തിയത്.

അതേസമയം ഈ നയതന്ത്ര ബഹിഷ്‌കരണം തെറ്റാണെന്നും ഒളിമ്പിക് തത്വങ്ങൾക്ക് വിരുദ്ധമാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രതികരിച്ചു.

ഇന്ത്യൻ സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് രാജ്യം.

‘ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്കരിക്കാനുള്ള ചൈനീസ് നീക്കം ഖേദകരമാണെന്നും ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കില്ലെന്നും ഇന്ത്യ അറിയിച്ചു.

എന്നാൽ നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച രാജ്യങ്ങളിൽ യുഎസ്, യുകെ, കാനഡ എന്നിവയും ഉൾപ്പെടുന്നു. കോവിഡ് ആശങ്കകള്‍ക്കിടെ ഫെബ്രുവരി 4 മുതൽ 20 വരെയാണ് ശീതകാല ഒളിമ്പിക്‌സ് നടക്കുക.

മുൻപ് ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ച തീരുമാനത്തിനെതിരെ യുഎസ് രംഗത്തെത്തിയിരുന്നു.

‘ചൈനീസ് തീരുമാനം ലജ്ജാകരമാണ്. ഉയ്ഗൂർ സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ പരമാധികാരത്തിനും യുഎസ് പിന്തുണ നൽകുന്നത് തുടരും’ – യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ റാങ്കിംഗ് അംഗമായ റിപ്പബ്ലിക്കൻ സെനറ്റർ ജിം റിഷ് പറഞ്ഞു.

അതേസമയം ഇന്ത്യയുമായുള്ള ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിലെ നഷ്ടം ചൈന മറച്ചുവെക്കുകയാണെന്ന് ഓസ്‌ട്രേലിയൻ അന്വേഷണാത്മക പത്രത്തിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്.

പുതിയ ഗവേഷണം കാണിക്കുന്നത് പി‌എൽ‌എയ്ക്ക് ഔദ്യോഗിക എണ്ണത്തേക്കാൾ ഒമ്പത് മടങ്ങ് കൂടുതൽ സൈനികരെ നഷ്ടപ്പെട്ടുവെന്നാണ്.

Related Articles

Latest Articles