ദില്ലി: വനിതകളുടെ അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ സ്വര്‍ണ്ണ മെഡല്‍ നേടിയ നിഖാത്ത് സരീന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും.
‘വനിതകളുടെ ലോകബോക്സിങ് ചാമ്പ്യൻ ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ നിഖാത്ത് സരീന്റെ വിജയത്തിന് ഹൃദയപൂര്‍വ്വമായ ആശംസകള്‍. രാജ്യം അവരെ കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നു. സരീന്റെ ഈ നേട്ടം പെണ്‍കുട്ടികള്‍ക്ക് സ്വപ്നം കാണാന്‍ പ്രചോദനം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്’. ഇനിയും കിരീടങ്ങള്‍ ഈ രാജ്യത്തിലേക്ക് കൊണ്ടുവരാന്‍ സരീനു കഴിയട്ടെ എന്ന് ആശംസിക്കുന്നു’ രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
‘നമ്മുടെ ബോക്സര്‍മാര്‍ നമ്മളെ അഭിമാനം കൊള്ളിച്ചിരിക്കുന്നു. സ്വര്‍ണ്ണം നേടിയ നിഖാത്ത് സരീന് ആശംസകള്‍. വെങ്കല മെഡലുകള്‍ നേടിയ പര്‍വീന്‍ ഹൂഡയ്ക്കും മനീഷ് മൗനും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു’ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 52 കിലോഗ്രാം വിഭാഗത്തിലാണ് സരീന്‍ സ്വര്‍ണ്ണം നേടിയത്.

