തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ. ചോറ്റാനിക്കര മേഖലയിൽ സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തും. മേഖലയിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും ഇതേ സ്ഥലത്ത് വലിയ തോതിൽ പ്രതിഷേധം നടന്നിരുന്നു.
അതേസമയം, ശക്തമായ പ്രതിഷേധങ്ങൾക്കിടെ കോഴിക്കോട് ഇന്നും കെ റെയിൽ സർവെ നടപടികളും അതിരടയാള കല്ല് സ്ഥാപിക്കലും നടക്കും. ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറെ കല്ലായി ഭാഗത്തുനിന്നാകും ഇന്ന് നടപടികൾ തുടങ്ങുക.
പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തിയിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥർക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായ സാഹചര്യത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ മുന്നോട്ട് പോകുക.

