Sunday, May 19, 2024
spot_img

”ദി കശ്മീർ ഫയൽസ് വർഷങ്ങളോളം നടത്തിയ ഗവേഷണത്തിൽ നിന്ന് പിറന്ന ചിത്രം”;വിമർശിക്കുന്നവരുടെ വായടപ്പിച്ച് നടി പല്ലവി ജോഷി

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം വിജയകരമായി തേരോട്ടം തുടരുകയാണ്. ചിത്രത്തിന് പിന്തുണയുമായി ആമിർ ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ വിവേക് ​​അഗ്നിഹോത്രിയുടെ ഭാര്യയും ബോളിവുഡ് നായികയുമായ പല്ലവി ജോഷിയും ചത്രത്തിനെതിരെ നടക്കുന്ന വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്(Pallavi Joshi Supports The Kashmir Files).

താനും ഭർത്താവ് വിവേക് ​​അഗ്നിഹോത്രിയും ചേർന്ന് ‘ദി കശ്മീർ ഫയൽസി’നായി നാല് വർഷത്തിലേറെ ഗവേഷണം നടത്തിയെന്ന് നടി പല്ലവി ജോഷി പറഞ്ഞു. അതിനാൽ സിനിമയിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ആരെങ്കിലും കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ, ഞങ്ങൾ 4,000 മണിക്കൂർ നടത്തിയ ഗവേഷണം നിങ്ങൾക്ക് വന്ന് നേരിട്ട് കാണാമെന്നും പല്ലവി തുറന്നടിച്ചു.

അതേസമയം ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോല്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ എല്ലാം അനാവശ്യമാണെന്നും സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായി വിവേക് അഗ്നിഹോത്രിയും വ്യക്തമാക്കിയിരുന്നു. ചിലയാളുകള്‍ കശ്മീര്‍ ഉപയോഗിച്ച് പല ബിസിനസും നടത്തുകയാണെന്നും അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായതിനാലാണ് വിവാദങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles