Friday, March 29, 2024
spot_img

സ്റ്റെയറിന് തലയിടിച്ച് ഗായിക അമൃത സുരേഷിന് പരിക്ക് ; രണ്ട് സ്റ്റിച്ച് ഉണ്ടെന്ന് തൊട്ട് കാണിച്ച് ഇന്‍സ്റ്റഗ്രാമിൽ വിഡിയോ പങ്ക് വച്ച് താരം

സംഗീതപരിപാടിയിലൂടെ മലയാളികളുടെ നെഞ്ചിൽ ഇടം പിടിച്ച ഗായികയാണ് അമൃത സുരേഷ്.ആൽബങ്ങളും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുകയാണ് ഇപ്പോൾ അമൃത.തന്റെ ഒരോ വിശേഷങ്ങളും അമൃത പ്രേക്ഷകർക്ക് മുന്നിൽ പങ്ക് വയ്ക്കാറുണ്ട്.ഇപ്പോഴിതാ തനിക്ക് തലയ്ക്ക് പരിക്കേറ്റ വിവരവുമായാണ് അമൃത എത്തിയത്.വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തലയ്ക്ക് 2 സ്റ്റിച്ച് ഉണ്ടെന്നും നല്ല വേദനയുണ്ടെന്നും അമൃത വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നു.

സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നു, തല സ്റ്റെയറില്‍ ഇടിച്ചുവെന്ന് അമൃത പറഞ്ഞു. തന്റെ അനുഭവത്തെ കുറിച്ച് പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് നിര്‍ത്താതെ ചിരിക്കുന്നതും അമൃത കാണിക്കുന്നുണ്ട്. ചിരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു. സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറഞ്ഞു.

Related Articles

Latest Articles