കർണാടകയിലെ ഉഡുപ്പി സ്വദേശിയായ സിനി ഷെട്ടി (21) ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 സൗന്ദര്യകിരീടം കരസ്ഥമാക്കി. റുബാൽ ശെഖാവത്ത് ( രാജസ്ഥാൻ ) , ഷിനത ചൗഹാൻ ( ഉത്തർപ്രദേശ് ) എന്നിവരാണ് ഫസ്റ്റ് , സെക്കൻഡ് റണ്ണറപ്പുകൾ നേടിയത്.
മുംബൈ ഘട്കോപ്പറിലെ ഹോട്ടൽ ഉടമ സദാനന്ദ ഷെട്ടിയുടെയും ഹേമയുടെയും മകളാണ് സിനി. ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് വിദ്യാർത്ഥിനിയാണ്. കൂടാതെ ഭരതനാട്യ നർത്തകിയും മോഡലുമാണ്. മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ സിനി പ്രതിനിധീകരിക്കും.
ക്രിക്കറ്റ് താരം മിതാലി രാജ്, സിനിമാ താരങ്ങളായ നേഹ ധൂപിയ, ദിനോ മോറിയ, മലൈക അറോറ, ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, കൊറിയോഗ്രഫർ ഷൈമക് ദവാർ എന്നിവരായിരുന്നു വിധികർത്താക്കൾ.

