Tuesday, May 14, 2024
spot_img

സഭ തള്ളിയ സിസ്റ്റർ ലൂസിക്ക് അഭയമായി കോടതി; അന്തിമവിധി വരുംവരെ കാരയ്ക്കാമല മഠത്തില്‍ തുടരാമെന്ന് കോടതി

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക്​ മഠത്തില്‍ തുടരാമെന്ന്​ കോടതി. കാരയ്ക്കാമല മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിസ്റ്റര്‍ സമർപ്പിച്ച ഹർജിയിലാണ് മാനന്തവാടി മുന്‍സിഫ് കോടതിയുടെ വിധി. സഭയില്‍ നിന്ന്​ പുറത്താക്കിയതിനെതിരായി സിസ്റ്റര്‍ ലൂസി നല്‍കിയ ഹർജിയില്‍ അന്തിമവിധി വരുന്നത്​ വരെ മഠത്തില്‍ തുടരാമെന്നാണ് ​ കോടതി വ്യക്തമാക്കിയത്.

അതേസമയം വിധിയില്‍ സന്തോഷമുണ്ടെന്നും നീതിയുടെ വിജയമാണ്​ ഉണ്ടായതെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട്​ ഹൈക്കോടതി ഉത്തരവും പുറത്ത്​ വന്നിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുരയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും ഇറക്കിവിടാന്‍ ഉത്തരവിറക്കാനാവാല്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്​. എന്നാൽ കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് മുന്‍സിഫ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഇതിനുപിന്നാലെ കാരയ്ക്കാമല കോണ്‍വെന്റിനെതിരെ സിസ്റ്റര്‍ ലൂസി രംഗത്തെത്തിയിരുന്നു. സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ച് ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ എഫ്സിസി സന്യാസിനി സമൂഹത്തിന്റെ നടപടി വത്തിക്കാന്‍ ശരിവച്ചെന്നാണ് മഠം അധികൃതര്‍ പറയുന്നത്. ഇവര്‍ മഠം വിട്ട് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു ഇവര്‍ ലൂസിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും വിവരങ്ങൾ പുറത്തുവന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles