കേന്ദ്രത്തില്‍ സഹകരണ വകുപ്പ് രൂപീകരിച്ചതില്‍ പേടിച്ച് വിറച്ച് വിപ്ലവ നേതാക്കള്‍. പതിറ്റാണ്ടുകളായി സഹകരണ മേഖലയില്‍ കാട്ടിക്കൂട്ടിയ തട്ടിപ്പുകള്‍ പുറത്ത് വരുമെന്ന ഭയം തന്നെയാണ് ഇതിനെതിരെ രംഗത്ത് എത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. വകുപ്പ് രൂപീകരണം ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന ന്യായവും നിരത്തിയാണ് ഇവരുടെ വരവ്. ഇക്കണക്കിന് കേന്ദ്രസര്‍ക്കാരിലെ പല സുപ്രധാന വകുപ്പുകളും റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുമോ എന്ന്
സംശയിക്കേണ്ടി വരും.
സി.പി.എം നേതാക്കളും അവരുടെ കുടുംബങ്ങളുമാണ് കേരളത്തിലെ ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍. ഇവരുടെ ശമ്പളത്തില്‍ നിന്ന് പാര്‍ട്ടിക്ക് ലെവിയും ലഭിക്കുന്നുണ്ട്. ഇതെല്ലാം ഒരു ദിവസം ഇല്ലാതാകുമോ എന്നതാണ് നേതാക്കളുടെ പേടി. എന്തായാലും രാജ്യത്തെ ഗ്രാമീണ-കാര്‍ഷിക മേഖലകള്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ വിപ്ലവകരമായ തീരുമാനത്തെ നോക്കിക്കാണുന്നത്.

