Monday, September 28, 2026

സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ സേവനം തടയില്ല; ഒടുവിൽ മുട്ടുമടക്കി വാട്‌സ്ആപ്പ്

ദില്ലി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് തൽക്കാലികമായി മരവിപ്പിച്ചതായി വാട്‌സ്ആപ്പ്. സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചിരിക്കുകയാണെന്ന് വാട്സ്ആപ്പ് ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു. നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് വ്യക്തമാക്കി.

അതേസമയം വിവര സംരക്ഷണ ബിൽ എന്നു വരുമെന്നത് അറിയില്ലെന്നും വാട്സപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. ജൂൺ 4 ന് കോമ്പറ്റീഷൻ കമ്മീഷൻ അയച്ച നോട്ടീസ് റദ്ദാക്കണമെന്ന വാട്സ്ആപിന്റെ ആവശ്യമാണ് കോടതി നേരത്തെ തള്ളിയിരുന്നത്. മെയ് 15 മുതൽ നിലവിൽ വന്ന വാട്സ് ആപിന്റെ സ്വകാര്യത നയത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷൻ കമ്മീഷൻ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് തള്ളിക്കളഞ്ഞിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles