അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ആധിപത്യമാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ലോകരാഷ്ട്രങ്ങൾ ആശങ്കയോടെ കാണുന്ന താലിബാൻ മേധാവിത്വത്തിനെതിരെ പല പ്രമുഖരും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചു. ഹരീഷിന്റെ പോസ്റ്റ് പങ്കുവച്ച് ഗായിക സിത്താരയും പിന്തുണ നൽകി.
ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് ഇങ്ങനെ- ‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ unfollow / unfriend ചെയ്ത് പോകണം.

