Thursday, December 25, 2025

ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുവോ? സുഖമായുറങ്ങാൻ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ!

നമുക്ക് ചുറ്റുമുള്ള നിരവധി പേരാണ് ഉറക്കക്കുറവ് മൂലം കഷ്ടപ്പെടുന്നത്. ഉറക്കക്കുറവ് ശരീരികമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, പൊണ്ണത്തടി, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ചില ഭക്ഷണങ്ങള്‍ മനസ്സ് ശാന്തമാക്കുന്നതിനും ഉറക്കത്തിന്റെ ഗുണമേന്മവര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നുമെന്ന് വിദഗ്ധര്‍ പറയുന്നു. രുചി വര്‍ദ്ധന വരുത്തിയ ബദാമുകള്‍ എല്ലാര്‍ക്കും ഇഷ്ടമാണ്. ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാകാനായി സഹായിക്കുന്ന ഒന്നാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ സുഖനിദ്രയ്ക്ക് വളരെ നല്ലതാണ്.

ഉറക്കം വരുത്താന്‍ മാത്രമല്ല ഏറെ നേരം ഉറങ്ങാനും ചെറിപ്പഴം സഹായിക്കും. അതിനാല്‍ ഉറക്കത്തിന് മുമ്ബ് ചെറിപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്.ഉറങ്ങുന്നതിന് മുമ്ബ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്.

അതിന്‍റെ കാരണം മറ്റൊന്നുമല്ല, പാല്‍ കുടിച്ചാല്‍ പെട്ടെന്ന് ഉറക്കം വരും എന്നതുകൊണ്ടുതന്നെയാണ്. ഉറക്കത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‍നീഷ്യം ഉറക്കത്തിനാവശ്യമായ ഹോര്‍‌മോണുകളെ ഉണ്ടാക്കുന്നു. കാര്‍ബോഹൈഡ്രെറ്റില്‍ നിന്നുമാണ് 90 ശതമാനം കലോറിയും ഇവയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ രാത്രി ഇവ കഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തിന് സഹായിക്കും.

മില്‍ക് ചോക്കലേറ്റ് ഒഴിവാക്കി പകരം ഡാര്‍ക്ക് ചോക്കലേറ്റ് കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന സെറോട്ടോണിന്‍ നിങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കുകയും നിങ്ങളെ ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

തേനില്‍ ധാരാളം ഗ്രൂക്കോസ് അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ തലച്ചോറില്‍ നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്ന ഒറെക്‌സിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനത്തെ ഗ്രൂക്കോസ് നിര്‍ത്തിവെക്കുന്നു. പക്ഷെ ഇത് അധികം കഴിക്കരുത്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ മാത്രം മതിയാവും നിങ്ങളുടെ ഉറക്കത്തിന്.

Related Articles

Latest Articles