Wednesday, October 7, 2026

പാകിസ്ഥാന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ! ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള പ്രിഥ്വി-II ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ദില്ലി : ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ പ്രിഥ്വി-IIന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ . രാതി കാലങ്ങളിൽ പ്രയോഗിക്കാൻ സാധിക്കുന്ന ഈ മിസൈൽ പാക് മിസൈലുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഡിആർഡിഒ വികസിപ്പിച്ചെടുത്തത്.
ഒഡീഷയിലെ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി 7.46 ഓട് കൂടിയായിരുന്നു പരീക്ഷണം.

വിവിധ സാഹചര്യത്തിൽ മിസൈൽ എങ്ങിനെ കരുത്ത് കാണിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനുള്ള പരീക്ഷണം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. രാത്രികാലങ്ങളിൽ മിസൈലുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വ്യക്തമായി.സിംഗിൾ സ്റ്റേജ് ലിക്വിഡ് ഫ്യൂവെൽഡ് മിസൈൽ ആണ് പ്രിഥ്വി-II. 350 കിലോ മീറ്റർ ആണ് ഈ മിസൈലുകളുടെ ദൂരപരിധി. വ്യത്യസ്തതരം പോർമുനകൾ വഹിക്കാനുള്ള ശേഷിയാണ് പ്രിഥ്വി-II ന്റെ പ്രധാന സവിശേഷത. 500 മുതൽ 1000 കിലോ വരെ പേലോഡ് വഹിക്കാനുള്ള ശേഷി ഈ മിസൈലിനുണ്ട്.

Related Articles

Latest Articles