Wednesday, January 7, 2026

നടി മോളി കണ്ണമാലിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി;ഐസിയുവിൽ തുടരുന്നു

കൊച്ചി:നടി മോളി കണ്ണമാലിയുടെ പനിക്ക് നേരിയ കുറവ്.ന്യുമോണിയ ബാധിതയായ മോളി കണ്ണമാലി കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി പരിശോധന ഫലങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മോളിയെ നഗരത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. പനിയും ശ്വാസം മുട്ടലും രൂക്ഷമായതിനെ തുടർന്നാണ് മോളി കണ്ണമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുവന്ന അവസ്ഥയിൽ നിന്ന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നും നേരത്തെ ഡോക്ടർ അറിയച്ചതായി മകന്‍ ജോളി പറഞ്ഞിരുന്നു.വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മോളിയെ സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റിയിരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും മകൻ ജോളി പറഞ്ഞിരുന്നു.

Related Articles

Latest Articles