തിരുവനന്തപുരം :അമരവിള ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഇരുതലമൂരിയെ കണ്ടെത്തി.സംഭവത്തിൽ രണ്ട് യുവാക്കളെ അമരവിള എക്‌സൈസ് പിടികൂടി. എയർബസിൽ ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവരുന്നവഴിയാണ് യുവാക്കൾ പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ 11.30നാണ് സംഭവം. അന്തർ സംസ്ഥാന ബസുകളിൽ നടത്തിയപരിശോധനയിലാണ് ഇവരെ പിടികൂടിയത്. തമിഴ്നാട്ടിൽനിന്നു വാങ്ങിയ ഇരുതലമൂരിയെ ബാഗിലാക്കിയാണ് ഇവർ തിരുവനന്തപുരത്തേക്കു യാത്ര ചെയ്തത്. അമരവിള ചെക്പോസ്റ്റിൽവെച്ച് പരിശോധനയ്‌ക്കായി എക്‌സൈസ് ഉദ്യോഗസ്ഥർ ബാഗെടുത്തപ്പോൾ തന്നെ ബാഗിനുള്ളിൽ പാമ്പാണെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രതികളെയും പാമ്പിനെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറി.

