Monday, April 29, 2024
spot_img

മാധ്യമപ്രവർത്തകന് ക്രൂര മർദ്ദനം ; അഫ്ഗാനിൽ താലിബാന്റെ മാധ്യമവേട്ട തുടരുന്നു

കാബൂൾ: കാബൂളിൽ മാധ്യമപ്രവർത്തകന് ക്രൂരമർദ്ദനം. അഫ്ഗാനിസ്ഥാന്റെ വാർത്താ ഏജൻസിയായ ടോളോ ന്യൂസിലെ മാധ്യമപ്രവർത്തകനായ സിയാർ യാദിനെയാണ് കാബൂളിൽ വച്ച് താലിബാൻ ഭീകരർ ക്രൂരമായി ആക്രമിച്ചത്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച്, കാബൂളിലെ ഹാജി യാക്കൂബ് കവലയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സിയാർ യാദിനെയും ക്യാമറാമാനെയും താലിബാൻ ആക്രമിച്ചത്.

അതേസമയം കാബൂളിൽ മാധ്യമപ്രവർത്തകനെ താലിബാൻ മർദിച്ചുകൊന്നതായാണ്‌ ആദ്യം പ്രചരിച്ച വാർത്ത. എന്നാൽ മരണ വാർത്ത നിഷേധിച്ച്‌ സിയാർ യാദ്‌ ഖാൻ തന്നെ രംഗത്തുവന്നു. റിപ്പോർട്ടിങ്ങിനിടെ ഭീകരർ തനിക്കു നേരെ തോക്ക് ചൂണ്ടി ക്രൂരമായി മർദിച്ചതായി അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.

എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല, അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് വേട്ടയാടുകയാണ് താലിബാന്‍. ജര്‍മന്‍ ടി.വി ചാനലായ ഡോയിഷ് വെല്ലയിലെ മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെയാണ് കഴിഞ്ഞ ദിവസം താലിബാന്‍ വധിച്ചത്. മാധ്യമപ്രവര്‍ത്തകനെ തിരഞ്ഞെത്തിയ സംഘമാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്. അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. മുന്‍ അഫ്ഗാന്‍ സര്‍ക്കാരുമായും അമേരിക്കയുമായും നാറ്റോ അടക്കമുള്ള മറ്റ് യൂറോപ്യന്‍ ശക്തികളുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് താലിബാന്‍ കൂടുതലായി ഉന്നം വെയ്ക്കുന്നത് എന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles