Thursday, December 25, 2025

അമേഠിക്കാര്‍ക്ക് ആവേശം പകര്‍ന്ന് സ്മൃതി ഇറാനി: കേന്ദ്രമന്ത്രിയായി അമേഠിയില്‍ ആദ്യമായെത്തി രക്ഷിച്ചത് ഒരു ജീവന്‍

അമേഠി : ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രിയായ ശേഷം സ്വന്തം മണ്ഡലമായ അമേഠിയില്‍ ആദ്യമായെത്തിയ സ്മൃതി ഇറാനിയുടെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ.

മണ്ഡല പര്യടനത്തിനിടെ റോഡരികില്‍ വച്ച് രോഗബാധിതയായ യുവതിക്ക് ചികിത്സ സൗകര്യം ഏര്‍പ്പെടുത്തിയാണ് കേന്ദ്രമന്ത്രി കൈയ്യടി നേടിയത്. അകമ്പടി വ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ആംബുലന്‍സില്‍ അസുഖ ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയയ്ക്കാന്‍ സ്മൃതി ഇറാനി ഒപ്പം കൂടുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് യുവതിയെ വേഗം എത്തിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കുന്നതും വീഡിയോയിലുണ്ട്.

മണ്ഡലത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് സ്മൃതി ഇറാനി എത്തിയത്. വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച അവര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.

ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം തിരഞ്ഞെടുപ്പില്‍ തന്റെ സഹായിയായിരുന്ന സുരേന്ദ്ര സിംഗിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ സ്മൃതി ഇറാനി അമേഠിയില്‍ എത്തിയിരുന്നു.

അന്ന് ശവമഞ്ചം തോളിലേറ്റി നടന്ന സ്മൃതി ഇറാനിയുടെ പ്രവൃത്തിയേയും ഏറെ പേര്‍ പ്രശംസിച്ചിരുന്നു.

Related Articles

Latest Articles