Saturday, December 27, 2025

തലസ്ഥാനജില്ലയിൽ പാമ്പുകടിയേറ്റ് ഏഴുവയസുകാരിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാമ്പുകടിയേറ്റ് ഏഴുവയസുകാരിയ്ക്ക് ദാരുണാന്ത്യം. നേമത്താണ് സംഭവം. അസം സ്വദേശി ജിപിൻ ദാസിന്റെ മകൾ ശിൽപ്പാറാണി(7) ആണ് മരിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പുന്നയ്‌ക്കാമുകൾ ഞാലിക്കോണം ഭാഗത്തെ വീട്ടിലായിരുന്നു സംഭവം.

വീട്ടിനകത്തേക്ക് ഇഴഞ്ഞുവന്ന പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. എന്നാൽ എന്തോ ഒന്ന് കടിച്ചതായി പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചെങ്കിലും ആരും കാര്യമാക്കിയില്ല. എന്നാൽ കുറച്ചുസമയത്തിന് ശേഷം പെൺകുട്ടി അവശയാകുകയായിരുന്നു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles