Monday, May 6, 2024
spot_img

ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍; കേസെടുത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. കുളപ്പടിക ഊരിലെ മശണന്‍ (34) ആണ് മരിച്ചത്. മശണന്റെ പേരിൽ എക്സൈസ് കേസുണ്ടായിരുന്നെന്നും ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം എക്സൈസ് കേസെടുത്തതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി യുവാവിനെ കാണാനില്ലായിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് എത്തി അന്വേഷണ നടപടികൾ ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles