Featured

വാവാ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി

വാവാ സുരേഷിനെ അറിയാത്തവർ ആരെങ്കിലും കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്നലെ സംഭവിച്ച അപകടം അറിയാത്തവരും കുറവായിരിക്കും. കോട്ടയം കുറിച്ചിയിൽ ജനവാസ മേഖലയിൽ കണ്ട ഒരു അപകടകാരിയായ മൂർഖൻ പാമ്പിനെ പിടി കൂടിയതിനു ശേഷം അതിനെ ചാക്കിലാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കാലിൽ കടിയേറ്റത്. അദ്ദേഹത്തിന് കടിയേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പാമ്പുകളോടുള്ള സമൂഹത്തിന്റെ ഭയം നമുക്കെല്ലാം അറിയുന്നതാണ്. വാവാ സുരേഷ് സ്നേഹത്തോടെ വിളിക്കാറുള്ള ഈ അതിഥികൾ ജനവാസ മേഖലകളിലേക്ക് വരുമ്പോൾ കുട്ടികളടക്കമുള്ളവർ നേരിടുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്. വലിയതോതിൽ നഗരവൽകരണം നടക്കുന്ന നമ്മുടെ സമൂഹത്തിൽ ഇത്തരം ഇഴജീവികളിൽ നിന്ന് നേരിടുന്ന ഭീഷണി വർധിച്ചു വരുമ്പോഴാണ് വാവാ സുരേഷിനെപ്പോലുള്ളവരുടെ സേവനം മനുഷ്യനും ഇഴജന്തുക്കളും തമ്മിലുള്ള സംഘർഷത്തിന് ഒരു പരിഹാരമാകുന്നത്. പാമ്പുകളെ നിരന്തരമായി അടിച്ചു കൊന്നിരുന്ന ഒരു സമൂഹം വാവയെ പോലുള്ളവരുടെ നമ്പറുകൾ സൂക്ഷിച്ചു വച്ച് അത്യാവശ്യ ഘട്ടങ്ങളിൽ അവരെ വിളിച്ച് നൂറു കണക്കിന് പാമ്പുകളെയും മനുഷ്യ ജീവനുകളെയും രക്ഷിക്കുന്ന ഒരു ആരോഗ്യകരമായ പ്രവണത സമൂഹത്തിലുണ്ടായി. അതുകൊണ്ടു തന്നെ ഒട്ടനവധി ആരാധകരുള്ള ഒരു ജനകീയനായ വളരുവാൻ ചുരുങ്ങിയ കാലം കൊണ്ട് വാവ സുരേഷിന് കഴിഞ്ഞു.

പാമ്പുകളുമായുള്ള ദീർഘകാലത്തെ പരിചയം അമൂല്യമായ അറിവുകളുടെ സ്രോതസ്സായി ആ മനുഷ്യനെ മാറ്റി. പുസ്തകങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയാത്ത അനവധി അറിവുകൾ തന്റെ സ്വന്തം പരീക്ഷണങ്ങളിലൂടെ അദ്ദേഹം നേടിയെടുത്തു. ഒരു പാമ്പിനെ കാണുന്ന മാത്രയിൽ തന്നെ അത് ആണാണോ പെണ്ണാണോ എത്ര വയസ്സ് പ്രായമുണ്ടാകും ഇനമെന്താണ് വിഷത്തിന്റെ തീവ്രത എത്രത്തോളമാണ് എന്നൊക്കെ അനായാസം പറയുകയും സമൂഹത്തിലെ തെറ്റുധാരണകൾ മാറ്റാൻ നിരന്തരം അറിവുകൾ പകുവയ്ക്കുകയും ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ക്ളാസുകൾ എടുക്കുകയും ചെയ്യുന്ന വാവയെ ജനം ആരാധിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ആരാധകരോടൊപ്പം വിമർശകരും ഏറെയുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഈ അപകട സന്ധിയിലും വാവാ സുരേഷിന് പാമ്പ് പിടിത്തം വശമില്ല എന്ന രീതിയിൽ വിമർശകർ പ്രസ്താവനകളുമായി വന്നിട്ടുണ്ട്. ശാസ്ത്രീയമായിട്ടല്ല അദ്ദേഹം പാമ്പിനെ പിടിക്കുന്നത്. ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ല സുരക്ഷിതത്വം ഉറപ്പുവരുത്തുന്നില്ല പാമ്പുകളെ വേദനിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് വിമർശകർ ഉന്നയിക്കുന്നത്. പക്ഷെ കമ്പി കൊണ്ട് പാമ്പിനെ പിടിക്കുന്നതിനേക്കാൾ സ്വന്തം കയ്യുകൊണ്ട് പിടിക്കുന്നതാണ് ശാസ്ത്രീയം എന്ന മറുപടിയാണ് വാവ എപ്പോഴും നൽകാറുള്ളത്. അതുകൊണ്ടു തന്നെ വിമർശകരുടെ ജൽപ്പനങ്ങൾ ഭൂരിപക്ഷം ജനങ്ങളും തള്ളുകയാണ്. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ജന നന്മ ചെയ്യുന്ന സേവകനെ ശീതീകരിച്ച മുറികളിലിരുന്ന് വിമർശിക്കാൻ അർഹത ആർക്കാനുള്ളത്. പക്ഷെ അദ്ദേഹത്തിന്റെ ജീവന് വിലയുണ്ട് . നമ്മളെല്ലാം കണ്ടതാണ് നല്ല ആരോഗ്യമുള്ള ഒരു അപകടകാരിയായ മൂർഖന്റെ കടിയാണ് അദ്ദേഹത്തിനേറ്റത്. സാധാരണ ഒരാൾക്ക് അതിജീവനം ഏറെക്കുറെ അസാധ്യമായ ഒരപകടത്തിലാണ് അദ്ദേഹമിന്ന്. പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട് എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇപ്പോൾ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ ഗതിയിൽ ആയി.ഇന്നലെ തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു.ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന അഞ്ചംഗ സംഘത്തിന്‍റെ പ്രത്യേക മേൽനോട്ടത്തിലാണ് സുരേഷിന്‍റെ ചികിത്സ. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം

B4 Admin

Recent Posts

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

5 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

6 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

7 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

7 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

7 hours ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

7 hours ago