Wednesday, December 31, 2025

പാമ്പു പിടിക്കുന്നതിനിടെ പിടുത്തക്കാരന് മൂർഖന്റെ കടിയേറ്റു; ആരോഗ്യനില തൃപ്തികരം

കൊല്ലം; പാമ്പു പിടിക്കുന്നതിനിടെ പാമ്പു പിടുത്തക്കാരന് കടിയേറ്റു. തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റിരിക്കുന്നത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലം മൈലാപ്പൂരിൽ വെച്ചാണ് പാമ്പ് പാമ്പു കടിയേൽക്കുന്നത്.കടിയേറ്റ ശേഷവും പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. മൈലാപ്പൂർ സ്വദേശി അശോക് എന്നയാളുടെ വീട്ടിൽ ഇന്ന് രാവിലെ 6:30 ഓടെയാണ് സന്തോഷിന് മൂർഖന്റെ കടിയേൽക്കുന്നത്.

മീൻ വളർത്തുന്ന ടാങ്കിന് സമീപം പാമ്പിനെ കണ്ടതോടെ വീട്ടുകാർ സന്തോഷിനെ വിവരം അറിയിക്കുകയായിരുന്നു. പാമ്പ് മീൻ പിടിക്കാനുപയോഗിക്കുന്ന വലയിൽ കുടുങ്ങിയപ്പോൾ അതിൽ നിന്നും കത്രിക ഉപയോഗിച്ച് വല മുറിച്ച് പുറത്തെടുക്കുന്നതിനിടെയാണ് കടിയേൽക്കുന്നത്.സന്തോഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles