Thursday, May 16, 2024
spot_img

തുള്ളി ഡീസൽ വേണ്ട, വിഷപ്പുകയുമില്ല അങ്ങനെയും ഒരു ബോട്ട് ഉണ്ട്!

വൈക്കം: 4 വർഷം മുൻപു വൈക്കം – തവണക്കടവ് റൂട്ടിൽ സർവീസ് ആരംഭിച്ച ‘ആദിത്യ’ ഇതിനകം പിന്നിട്ടത് 80,000 കിലോമീറ്റർ. ഒരു ലീറ്റർ ഡീസൽ പോലുമില്ലാതെ. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുക വഴി ലാഭിച്ചത് 1.3 ലക്ഷം ലീറ്റർ ഡീസലും 88 ലക്ഷം രൂപയും. സംസ്ഥാന ജലഗതാഗത വകുപ്പിനു വേണ്ടി നിർമിച്ച ആദിത്യയിൽ ഇതുവരെ യാത്ര ചെയ്തത് 13.5 ലക്ഷം പേരാണ്. ഏറ്റവും പ്രധാന നേട്ടം 330 ടൺ കാർബൺ ഡയോക്സൈഡ് മാലിന്യപ്പുക പുറന്തള്ളുന്നത് ഒഴിവാക്കാൻ കഴിഞ്ഞുവെന്നതാണ് ജലഗതാഗത വകുപ്പിനു വേണ്ടി ആദിത്യ പോലെ 5 ബോട്ടുകൾ കൂടി നിർമിച്ചുവരികയാണു നവാൾട്ട്. ഓണത്തിനു മുൻപു ജലയാത്രയ്ക്കു സജ്ജമാകും. ശീതീകരിച്ച ഡബിൾ ഡെക്കർ സോളർ ബോട്ടും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കായി 4 ചെറു സോളർ യാത്രാ ബോട്ടുകളും 6 മത്സ്യബന്ധന ബോട്ടുകളും നവാൾട്ട് നിർമിച്ചുവരികയാണ്.

Related Articles

Latest Articles