Categories: KeralaScience

തുള്ളി ഡീസൽ വേണ്ട, വിഷപ്പുകയുമില്ല അങ്ങനെയും ഒരു ബോട്ട് ഉണ്ട്!

വൈക്കം: 4 വർഷം മുൻപു വൈക്കം – തവണക്കടവ് റൂട്ടിൽ സർവീസ് ആരംഭിച്ച ‘ആദിത്യ’ ഇതിനകം പിന്നിട്ടത് 80,000 കിലോമീറ്റർ. ഒരു ലീറ്റർ ഡീസൽ പോലുമില്ലാതെ. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുക വഴി ലാഭിച്ചത് 1.3 ലക്ഷം ലീറ്റർ ഡീസലും 88 ലക്ഷം രൂപയും. സംസ്ഥാന ജലഗതാഗത വകുപ്പിനു വേണ്ടി നിർമിച്ച ആദിത്യയിൽ ഇതുവരെ യാത്ര ചെയ്തത് 13.5 ലക്ഷം പേരാണ്. ഏറ്റവും പ്രധാന നേട്ടം 330 ടൺ കാർബൺ ഡയോക്സൈഡ് മാലിന്യപ്പുക പുറന്തള്ളുന്നത് ഒഴിവാക്കാൻ കഴിഞ്ഞുവെന്നതാണ് ജലഗതാഗത വകുപ്പിനു വേണ്ടി ആദിത്യ പോലെ 5 ബോട്ടുകൾ കൂടി നിർമിച്ചുവരികയാണു നവാൾട്ട്. ഓണത്തിനു മുൻപു ജലയാത്രയ്ക്കു സജ്ജമാകും. ശീതീകരിച്ച ഡബിൾ ഡെക്കർ സോളർ ബോട്ടും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കായി 4 ചെറു സോളർ യാത്രാ ബോട്ടുകളും 6 മത്സ്യബന്ധന ബോട്ടുകളും നവാൾട്ട് നിർമിച്ചുവരികയാണ്.

B4 Admin

Recent Posts

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

2 minutes ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

5 minutes ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

21 minutes ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

1 hour ago

നെടുമ്പാശ്ശേരി വാഹനാപകടം. ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത് കോടതി തീരുമാനപ്രകാരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെയും…

1 hour ago

തിരുവനന്തപുരം കേരളാശ്രമത്തില്‍ നവരാത്രി ആഘോഷം. മഹാചണ്ഡികാ ഹോമത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15ന്

തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദിക് ധര്‍മ്മ സന്‍സ്ഥാന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ…

2 hours ago