thrissur-kodungallur-lorry-wheels-theft
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ബൈപ്പാസ് സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ചക്രങ്ങള്‍ മോഷ്ടിച്ചു. ഗുജറാത്തില്‍ നിന്നു കൊച്ചിയിലേക്ക് ചരക്കുമായെത്തിയ ലോറിയുടെ ചക്രങ്ങളാണ് കാണാതായത്. മടക്കയാത്രയിലാണ് സംഭവം. ബൈപ്പാസില്‍ കോട്ടപ്പുറം സിഗ്നലിനു സമീപം സര്‍വീസ് റോഡില്‍ രാത്രി ലോറി നിര്‍ത്തിയിട്ടു ഡ്രൈവറും ക്ലീനറും മുകളില്‍ കിടന്നുറങ്ങി. എന്നാൽ, നേരം പുലര്‍ന്നു നോക്കിയപ്പോല്‍ ഒരു വശത്തെ 2 ചക്രങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. മറ്റു ലോറി ഡ്രൈവര്‍മാരുടെ സഹായത്തോടെ പ്രദേശമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പകരം ചക്രങ്ങള്‍ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു. ഒട്ടേറെ തവണ കേരളത്തിലേക്കു ലോഡുമായി വന്നിട്ടുണ്ടെങ്കിലും ഇതു ആദ്യ അനുഭവമാണെന്നു ഡ്രൈവര്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…