Saturday, January 3, 2026

സോളാർ പീഡനക്കേസ്: സിബിഐ അന്വേഷണം ഉമ്മൻചാണ്ടിയ്ക്ക് കുരുക്കാകും?

തിരുവനന്തപുരം:സോളാർ കേസുമായി ബന്ധപെട്ട സ്ത്രീ പീഡന കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, അടൂർ പ്രകാശ്,ഹൈബി ഈഡൻ, എപി അനിൽകുമാർ എപി അബ്ദുള്ളകുട്ടി എന്നിവരെയാണ് എഫ്ഐആറിൽ പ്രതികളാക്കിയിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റാണ് പ്രത്യേക സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ പരാതിക്കാരിയുടെ ആവശ്യപ്രകാരം സിബിഐയ്‌ക്ക് സംസ്ഥാനസർക്കാർ കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

2012 ആഗസ്റ്റ് 19-ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. കേരളാ പോലീസ് ഇതിന്റെ അടിസ്ഥാനത്തിൽ നാല് വർഷത്തോളമാണ് കേസ് അന്വേഷിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles