Tuesday, April 30, 2024
spot_img

വനിതകളെ പാർട്ടി വളർത്തുന്നത് ഐഎസ് റിക്രൂട്ട്മെന്റിനോ?

വനിതകളെ പാർട്ടി വളർത്തുന്നത് ഐഎസ് റിക്രൂട്ട്മെന്റിനോ? | PINARAYI VIJAYAN

കണ്ണൂരിൽ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ പിടിയില്‍. ഷിഫാ ഹാരിസ്, മിസ്ഹാ സിദിഖ് എന്നിവരെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തൽ.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. അതേസമയം ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ തന്ത്രപരമായി എൻഐഎ പിടികൂടിയത്. എന്നാൽ ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ്‌ 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തത്.

അതേസമയം കഴിഞ്ഞ മാർച്ചിൽ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ യു എ പി എ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എൻ ഐ എ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് ഉൾപ്പെടെ കേരളത്തിൽ നിന്നും 21 പേർ നേരത്തെ സിറിയയിലെ ഐ എസ് കേന്ദ്രത്തിലെത്തിയിരുന്നു. കേസിൽ അന്വേഷണം തുടരുന്നതായും എൻഐഎ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles