Friday, January 9, 2026

സൈനികൻ കടലിൽ മരിച്ചനിലയിൽ; ഹാർബറിന് സമീപം മൃതദേഹം കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്താണ് മരിച്ചത്. കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപമാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അവധിക്ക് നാട്ടിലെത്തിയതായിരുന്നു അഭിജിത്ത്. തിരികെ മടങ്ങാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് കാണാതായത്

രണ്ട് ദിവസം മുമ്പ് അഭിജിത്തിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ സൈനികന്റെ ബൈക്ക് ഭട്ട് റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles